പ്രധാന മന്ത്രിയുടെ കൊറോണയ്ക്കെതിരെയുള്ള ആഹ്വാനമായ ജനതാ കര്‍ഫ്യൂവിനെതിരെ ട്രോളുമ്പോള്‍ ദയവുചെയ്ത് തന്റെ പടം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തപ്പോള്‍ തന്നെ വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ പരിഹാസവുമായി ചില ട്രോളുകളും വന്നു. അത്തരം ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സലിംകുമാര്‍.
കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്ന് സലിം കുമാര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനൊപ്പം അണിചേര്‍ന്നിരിക്കുകയാണ് രാജ്യമെന്നടങ്കം. എന്നാല്‍ ഏറ്റവും സങ്കടമുണ്ടാക്കുന്നത് ട്രോളുകളില്‍ കൂടുതലും തന്റെ മുഖം വെച്ചുള്ള ട്രോളുകളാണെന്നും അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നും എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമാണുള്ളതെന്നും താരം പറഞ്ഞു. കൊറോണ ട്രോളുകള്‍ കൊണ്ടു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരേയുള്ളൂവെന്നും കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവയ്ക്കണമെന്നും സലിം കുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: