ന്യൂദല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനങ്ങള്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ ഇറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദേശങ്ങളുടെ ഭാഗമായി 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും എല്ലാ പൗരന്മാരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ത്തന്നെ കഴിയണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കര്‍ശന നടപടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമല്ലാതെ കണ്സെഷന് യാത്രകള്‍ റെയില്‍വേയും വ്യോമയാന വകുപ്പും റദ്ദാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം സ്വകാര്യ സെക്ടറുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തരത്തിലെയ്ക്ക് സൗകര്യമുണ്ടാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാര്‍ ആഴ്ചയില്‍ ഇടവിട്ട് ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. ഇവരുടെ ജോലിയുടെ സമയക്രമം മാറ്റാനും തീരുമാനമായി.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയുള്ള ആഴ്ചകള്‍ കോറോണയുടെ സമൂഹ വ്യാപനത്തിനുള്ള സമയായതിനാല് ഏതു തരം പ്രതിരോധം ആണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നുന്നത് എന്ന് നിര്‍ണായകമാണ്. രാജ്യത്ത് തത്കാലത്തേക്ക് എങ്കിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും എന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശവും മറ്റു നിയന്ത്രണങ്ങളും ആകും കേന്ദ്രം മുന്നോട്ട് വക്കുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: