റായ്പൂര്‍ : ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ആക്രമണത്തില്‍ 17 സൈനികര്‍ക്ക് വീരമൃത്യു. സുക്മയില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, 12 ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് എന്നിവരാണ് മരിച്ചത്. 14 പോലീസ് ഉദ്യാഗസഥര്ക്ക് പരിക്കേറ്റിട്ടുണ്ട്.
സുക്മയില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ചിന്തഗുഫ ബര്‍കപാല്‍ മേഖലയിലെ കൊറജ്ഗുഡ മലകള്‍ക്ക് സമീപത്തായി മാവോയിസ്റ്റഅ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ചോളം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. 600ഓളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.
അതേസമയം 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്്. വെടിവെയ്പില്‍ പരുക്കേറ്റ ഉദ്യോഗസ്ഥരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് റായ്പൂരിലെ രാമകൃഷ്ണ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: