കൊല്ലം : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നടങ്കം പ്രവര്‍ത്തിക്കുമ്പോള്‍ കൊല്ലത്ത് ക്വാറന്റൈനില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിച്ചതായി റിപ്പോര്‍ട്ട്. കുണ്ടറയില്‍ ദുബായില്‍ നിന്നെത്തിയ ഒമ്പത് പേരാണ് ക്വാറന്റൈനില്‍ കഴിയാനുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങിയത്.
വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ക്കു നേരെ ഇവര്‍ അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ക്കെതിരേയും കേസെടുത്തു.
അതേസമയം കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയവരും രോഗ ബാധയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനോ നിരീക്ഷണത്തില്‍ കഴിയാനോ വിസമ്മതിക്കുകയാണെങ്കില്‍ ഇവര്‍ക്കെതിര നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് വിജ്ഞാപനം ഇറക്കി.
കൂടാതെ രോഗികളെ പാര്‍പ്പിക്കുന്നതിനായി സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുക, വൈറസ് ബാധയുള്ള പ്രദേശങ്ങളില്‍ ഗതാഗതം ഉള്‍പ്പടെയുള്ളവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്താനും ജില്ലാ ഭരണാധികാരികള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമ്പതിനായിരത്തോളം പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: