തിരുവനന്തപുരം: രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യു ആചരിക്കുമ്പോള്‍ ഇതിനെ വകവയ്‌ക്കാതെയും വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയും പുറത്തിറങ്ങി നടക്കുന്നവരുണ്ടെന്നും അത്തരക്കാരെ അക്ഷരം തെറ്റാതെ സാമൂഹ്യ ദ്രോഹികളെന്ന് വിളിക്കേണ്ടി വരുമെന്നും ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍.
അടിയന്തരാവശ്യത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഒഴിച്ച് മറ്റെന്തു കാര്യത്തിനും ഇന്ന് രാത്രി 9 മണി വരെ പുറത്തിറങ്ങി നടക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണ്. ഹര്‍ത്താല്‍ ദിവസം കണക്കെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം കുറേപ്പേര്‍ റോഡിലിറങ്ങാനും നാട്ടിന്‍പുറത്തെ കടകള്‍ തുറക്കാനും സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ജനതാ കര്‍ഫ്യൂ ആചരിക്കുമ്പോള്‍ തനിക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയില്‍ വാഹനം എടുത്ത് പുറത്തിറങ്ങുന്ന കുറച്ചുപേരുണ്ട്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്തത് കൊണ്ടാണോ എന്നറിയില്ല. അടിയന്തരാവശ്യത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഒഴിച്ച് മറ്റെന്തു കാര്യത്തിനും ഇന്ന് രാത്രി 9 മണി വരെ പുറത്തിറങ്ങി നടക്കുന്നവരെ അക്ഷരം തെറ്റാതെ സാമൂഹ്യദ്രോഹികള്‍ എന്ന് വിളിക്കേണ്ടി വരും. ഹര്‍ത്താല്‍ ദിവസം കണക്കെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം കുറേപ്പേര്‍ റോഡിലിറങ്ങാനും നാട്ടിന്‍പുറത്തെ കടകള്‍ തുറക്കാനും സാധ്യതയുണ്ട്. ഇതും ഒഴിവാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: