ന്യൂദല്‍ഹി: ഒരുമിച്ച് കൈയടിച്ചാല് കോവിഡ് 19 പകരുന്നത് തടയാമെന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനതാ കര്‍ഫ്യൂവിനോടനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായി ഇന്ന് അഞ്ചുമണിക്ക് കൈയ്യടിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രരിക്കാന് തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ജനങ്ങള്‍ ഒരുമിച്ച് കൈയടിച്ചാലുണ്ടാകുന്ന തരംഗം കൊറോണവൈറസ് അണുബാധ നശിക്കുമെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കാനും, നന്ദി പ്രകടിപ്പിക്കാനുമാണ് കൈയടിക്കാന്‍ പറഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, റെയില്‍വേ-വിമാന ജോലിക്കാര്‍, പോലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥസേവനങ്ങള്‍ക്ക് ജനങ്ങളുടെ ആദരം നല്‍കണം. ഇതിനായി ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് അഞ്ച് മിനിറ്റ് സമയം നീക്കിവെക്കണം. ഈ സമയം സൂചിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ സൈറണ്‍ മുഴക്കണമെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: