തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സര്‍വീസില്‍ തിരിച്ചെത്തുന്നു. ആരോഗ്യ വകുപ്പില്‍ കൊവിഡ് 19 സ്പെഷ്യല്‍ ഓഫീസറായാണ് സര്‍വീസില്‍ തിരിച്ചെത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്നു ശ്രീറാം വെങ്കട്ടരാമന്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ശ്രീറാം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും അതിനാലാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കെഎം ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാമിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാര്‍ഗ് ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. സംസ്ഥാന സര്‍ക്കാര്‍ സസ്പെന്ഷന് കാലാവധി നീട്ടിയതിനെ തുടര്‍ന്ന് ശ്രീറാം അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ശ്രീറാം തിരിച്ചെത്തുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: