ന്യൂദല്‍ഹി: ഇരുപത്തിനാലു മണിക്കൂറിനിടെ നൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗികള്‍ 300 കടന്നു. ഇതില്‍ 42 പേര്‍ വിദേശികളാണ്. 23 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മൂന്ന് വിദേശികള്‍ക്ക് തമിഴ്‌നാട്ടില്‍ വൈറസ് ബാധ കണ്ടെത്തി. മഹാരാഷ്‌ട്രയില്‍ പത്ത് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 63 ആയി. ദല്‍ഹിയില്‍ രോഗബാധിതര്‍ 26 ആയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. യുപിയില്‍ കൊറോണ ബാധിച്ച 24 പേരില്‍ ഒമ്പത് പേര്‍ക്ക് രോഗം ഭേദമായി.
കൊറോണ പരിശോധനയ്‌ക്ക് 111 ലാബുകള്‍ കൂടി ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്ത 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗവ്യാപനം സംബന്ധിച്ച് ആശങ്ക കനത്തു. മാര്‍ച്ച് പതിമൂന്നിന് ദല്‍ഹി രാമഗുണ്ഡം സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്ത എട്ടു പേര്‍ക്കും 16ന് മുംബൈയില്‍ നിന്ന് ജബല്‍പ്പൂരിലേക്ക് ഗോദാന്‍ എക്‌സ്പ്രസില്‍(1105) യാത്ര ചെയ്ത നാലു പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: