ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ താരം പൗലോ ഡിബാലയ്‌ക്കും ഇറ്റാലിയന്‍ ഇതിഹാസ താരവും എസി മിലാന്‍ ടെക്ക്നിക്കല്‍ ഡയറക്ടറുമായ പൗലോ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചു.
യുവന്റസ് ക്ലബ് താരം കൂടിയായ ഡിബാല കഴിഞ്ഞ ദിവസം വരെ തനിക്ക് രോഗം ബാധിച്ചിട്ടില്ലെന്നാണ് ആവര്‍ത്തിച്ചിരുന്നത്. ഇന്നലെ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം തന്റെ രോഗ വിവരം അറിയിച്ചത്. തനിക്കും തന്റെ പങ്കാളിയായ ഒറിയാനയ്‌ക്കും പരിശോധനയില്‍ കൊവിഡ് 19 ഉണ്ടെന്നും തങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയക്കേണ്ടതില്ലാ എന്നും ഡിബാല പറഞ്ഞു. മൂന്നാമത്തെ യുവന്റസ് കളിക്കാരനിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
എസി മിലാന്‍ ടെക്ക്നിക്കല്‍ ഡയറക്ടര്‍ കൂടിയായ പൗലോ മാള്‍ഡീനിക്കും മകന്‍ ഡാനിയലിനും കൊവിഡ് സ്ഥിരീകരിച്ച വിവരം മിലാന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഐസൊലേഷനിലായിരുന്നു ഇരുവരും. ചൈനീസ് ഫുട്‌ബോള്‍ താരം വു ലെയിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനില്‍ നിന്നാണ് താരത്തിന് രോഗബാധയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: