ന്യൂദല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ മാസം 25 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി റെയില്‍വെ നിര്‍ത്തിവയ്‌ക്കും. റെയില്‍വെ ബോര്‍ഡാണ് ഇക്കാര്യം സംബന്ധിച്ച അറിയപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ജനതാ കര്‍ഫ്യൂ ദിനത്തിലും 400 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞാലുടന്‍ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കാനാണ് റെയില്‍വേയുടെ തീരുമാനം. തുടര്‍ന്ന് 25 ന് റെയില്‍വെ ബോര്‍ഡ് വീണ്ടും ചേര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചത് തുടരണമോയെന്നു തീരുമാനിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: