ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ കൊറോണ ബാധിതരുടെ എണ്ണം 646 കടന്നിട്ടും ദേശവ്യാപക വിലക്ക് (ലോക്ക് ഡൗണ്‍) പ്രഖ്യാപിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
സിന്ധ് പ്രവിശ്യയില്‍ 252 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിമാനങ്ങള്‍ക്കും പൊതുവാഹനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ചെയ്യില്ലെന്ന് ഇമ്രാന്‍ പറയുന്നു. ലോക്ക് ഡൗണ്‍ എന്നാല്‍ കര്‍ഫ്യൂ പോലുള്ള അവസ്ഥയാണ്. അത് രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കും. അത് പാക്കിസ്ഥാന് താങ്ങാന്‍ കഴിയില്ല. ലോക്ക് ഡൗണ്‍ പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കും, ഖാന്‍
പറയുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന ഇതര രാജ്യങ്ങളുമായി നമുക്ക് മത്സരിക്കാന്‍ കഴിയില്ല. പക്ഷെ താഴെക്കിടയിലുള്ളവരെയും തൊഴിലാളികളെയും രക്ഷിക്കാന്‍ ഉതകുന്ന ഒരു പാക്കേജ് നാം പ്രഖ്യാപിക്കും.
പരിശോധനാ ഉപകരണങ്ങള്‍, മാസ്‌ക്കുകള്‍, വെന്റിലേറ്ററുകള്‍, മരുന്ന് തുടങ്ങിയവയ്‌ക്കൊക്കെ പാക്കിസ്ഥാനില്‍ക്ഷാമമാണ്. ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ തങ്ങള്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കുമെന്നാണ് ഡോക്ടമാരുടെ ഭീഷണി. ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും പാക്കിസ്ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: