ന്യൂദല്‍ഹി: ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ച ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനും മുഹമ്മദ് കൈഫിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞത് അവരുടെ വിഖ്യാതമായ വിന്നിങ് പാര്‍ട്ണര്‍ഷിപ്പ് ഓര്‍മിപ്പിച്ച്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 22ന് ജനത കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു. അതിനു പിന്നാലെ യുവരാജ് സിങ്ങാണ് ട്വിറ്ററില്‍ പിന്തുണ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നമുക്കെല്ലാം പാലിക്കാം. കോവിഡ് 19 യാഥാര്‍ഥ്യമാണ്. പക്ഷേ, നമുക്ക് ചെറുക്കാന്‍ സാധിക്കും. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദേശം എന്നാണ് ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തത്.
ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടു സൃഷ്ടിച്ച ക്രിക്കറ്റ് താരങ്ങള്‍ ഇതാ, എന്ന ആമുഖത്തോടെയാണ് യുവരാജിന്റേയും കൈഫിന്റേയും ട്വീറ്റുകളെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. മറ്റൊരു കൂട്ടുകെട്ടിനു സമയമായിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയില്‍ എല്ലാവരും ആ കൂട്ടുകെട്ടില്‍ പങ്കാളികളാണ്, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2002ല്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിയ യുവരാജ്-കൈഫ് കൂട്ടുകെട്ടിനെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ലോര്‍ഡ്‌സിലെ ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്റെ ലക്ഷ്യം മറികടന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത് യുവരാജ് സിങ്ങും (69) മുഹമ്മദ് കൈഫും (87) ചേര്‍ന്നു ള്ള സഖ്യമാണ്. എട്ടു വിക്കറ്റിന് 326 റണ്‍സെടുത്ത് അവസാന ഓവറില്‍ ഇന്ത്യ വിജയവും കിരീടവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: