റോം: ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 627 പേര്‍ മരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി ഇറ്റലി. കൊറോണ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
ഇറ്റലിയില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ലൊംബാര്‍ഡി മേഖലയില്‍ ആയിരങ്ങളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, മേഖലയില്‍ മതിയായ നിയന്ത്രണങ്ങളില്ലെന്നാണ് ഇറ്റലിയെ സഹായിക്കാനെത്തിയ ചൈനീസ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ലൊംബാര്‍ഡിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന് സൈന്യത്തെ വിന്യസിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 114 സൈനികരെയാകും വിന്യസിക്കുകയെന്ന് ലൊംബാര്‍ഡി പ്രസിഡന്റ് അറ്റിലിയോ ഫൊണ്ടാന അറിയിച്ചു. ഇതുവരെ 4032 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 47,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: