ജനീവ: യുവാക്കള്‍ക്ക് കൊറോണ പിടിപെടില്ലെന്ന ധാരണ തെറ്റാണെന്നും രോഗത്തെ ആര്‍ക്കും പ്രതിരോധിക്കാനാകില്ലെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അഥനോം ഗെബ്രയേസസ്. തങ്ങള്‍ക്ക് രോഗം വന്നാലും ജീവഹാനിയുണ്ടാകില്ലെന്ന ധാരണയില്‍ യുവാക്കള്‍ സമൂഹത്തില്‍ ഇടപഴകുന്നു. ഇങ്ങനെ വൈറസ് ബാധിക്കുന്ന യുവാക്കളില്‍ നിന്ന് പ്രായമായവരിലേക്ക് കൊറോണ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പ്രായം ചെന്നവരുടെ ജീവനു തന്നെ ഭീഷണിയാണ്, ഗെബ്രയേസസ് പറഞ്ഞു.
പല രാജ്യങ്ങളിലും ആരോഗ്യ മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണുന്ന യുവാക്കളുടെ സമീപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവിയുടെ പ്രതികരണം പുറത്തുവന്നത്.
ചൈന ലോകത്തിന് പ്രതീക്ഷയേകുന്നു
ജനീവ: കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ലോകത്തിന് മുഴുവന്‍ പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന തലവന്‍ അഥനോം ഗെബ്രയേസസ്. ഏറ്റവും മോശം അവസ്ഥ പോലും മാറിയേക്കുമെന്ന പ്രതീക്ഷയാണ് വുഹാന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും ചൈനയില്‍ ആഭ്യന്തര രോഗികളാരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശങ്ങളില്‍ നിന്നെത്തിയ 41 പേര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ദിവസങ്ങളായി പത്തില്‍ താഴെ മാത്രം മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നത് ആശ്വാസമേകുന്നുവെന്നും അദ്ദേഹം പറഞ്ഞു
യൂറോപ്പില്‍ 2600 അമേരിക്കന്‍ സൈനികര്‍ നിരീക്ഷണത്തില്‍
ലണ്ടന്‍: യൂറോപ്പിലെ അമേരിക്കന്‍ സൈനികത്താവളങ്ങളിലുള്ള 35 സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അവിടുത്തെ 2600 സൈനികരോട് സ്വയം ക്വാറന്റൈനില്‍ പോകാനുത്തരവിട്ട് അമേരിക്ക. ക്വാറന്റൈനിലുള്ള സൈനികര്‍ക്ക് രോഗം കണ്ടെത്തിയിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: