Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടാകുന്നു

മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയില്‍ വലിയ നിയന്ത്രണം വന്നു. മറ്റു നേരങ്ങളിലെ നമസ്‌കാരങ്ങളിലും എല്ലാ പള്ളികളിലും ക്രമീകരണങ്ങള്‍ കൊണ്ടുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 10:39 am IST
in Kerala

തിരുവനന്തപുരം:കൊവിഡിന്റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന വിവിധ മത-സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയില്‍ വലിയ നിയന്ത്രണം വന്നു. മറ്റു നേരങ്ങളിലെ നമസ്‌കാരങ്ങളിലും എല്ലാ പള്ളികളിലും ക്രമീകരണങ്ങള്‍ കൊണ്ടുവന്നു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജുമുഅ നമസ്‌കാരം ഉണ്ടാകില്ലെന്ന നോട്ടീസ് പ്രധാന പള്ളികളുടെ മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്.  

ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകളിലും ആള്‍ക്കുട്ടം കുറയ്‌ക്കാന്‍ സാധിച്ചു. പൂര്‍ണ്ണ മനസ്സോടെ ഈ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ക്ലിമിസ് കത്തോലിക്കാ ബാവ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി രൂപതകളില്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.  

തലശ്ശേരി ആര്‍ച് ബിഷപ്പ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി സ്വയം ക്വാറന്റൈനില്‍ പോയി വിശ്വാസികളോട് കര്‍ക്കശ നിയന്ത്രണം പാലിക്കാന്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

മാര്‍ച്ച് 31 വരെ ഊട്ടു നേര്‍ച്ച, ധ്യാനങ്ങള്‍, കുടുംബ യൂണിറ്റ് യോഗങ്ങള്‍, വിശ്വാസ പരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ഥാടനം എന്നിവ ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.

യാക്കോബായ സുറിയാനി സഭയില്‍ കുമ്പസാരം, കൈവയ്‌പ് ശുശ്രൂഷ എന്നിവ ഒഴിവാക്കാമെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പ്രസിദ്ധമായ പരുമല പള്ളിയില്‍ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു.  

കെസിബിസി, നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. പെന്തകോസ്ത്കാര്‍ പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതിനു വേണ്ടി നിര്‍ദേശം നല്‍കി. സിഎസ്‌ഐ സഭയും ഇതേ രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ചടങ്ങുകള്‍ മതില്‍ക്കെട്ടിനകത്ത് മാത്രമാവും. ആന എഴുന്നള്ളിപ്പ് ഒഴിവാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്നില്ല. പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. കാടാമ്പുഴ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തിവച്ചു. കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കെ രാമവര്‍മ അഭ്യര്‍ത്ഥിച്ചു.

ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ഈ മാസം 28ന് നടതുറക്കുമെങ്കിലും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. ഏപ്രില്‍ എട്ടിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം വിലക്കി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവേശനം നിര്‍ത്തി. പൈങ്കുനി ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കരസേനയുടെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പാങ്ങോട് ഹനുമാന്‍ ക്ഷേത്രത്തിലും ശനിയാഴ്ച മുതല്‍ പ്രവേശനം നിര്‍ത്തി.  

കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും നിര്‍ത്തി.  

പൊങ്കാല ഉള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ സമയമാണെന്നതിനാല്‍ ആള്‍ക്കുട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.പ്രതിരോധ നടപടികളിലും ജാഗ്രതാ നിര്‍ദേശങ്ങളിലും ഇപ്പോഴുള്ള സഹകരണം ക്രിയാത്മകവും വളരെ മെച്ചപ്പെട്ടതുമാണ്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടും ഒഴിവാക്കുന്നതിന് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടാകുന്നു എന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.