ചെന്നൈ : കോവിഡ് 19 തടയുന്നതിന്റെ മുന്‍കരുതലുകളുടെ ഭാഗമായി തമിഴ്നാട് ജയിലുകളിലെ കുറ്റവാളികളെ മോചിപ്പിച്ചു തുടങ്ങി. ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരെയാണ് മോചിപ്പിക്കുന്നത്. കുറ്റവാളികള്‍ക്കിടയില്‍ രോഗം പടരുന്നത് തടയുന്നതിനായാണ് ഈ നടപടി. ജയിലിലെ തിരക്കും ഒരു പരിധിവരെ ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ മധുരൈ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 51 പേരെ മോചിതരാക്കി കഴിഞ്ഞു. തേനി ജയിലില്‍ നിന്നും 21 പേരേയും പറഞ്ഞയച്ചതായി ജയില്‍ ഡിഐജി പളനി അറിയിച്ചു. പൊതു ആരോഗ്യകാര്യത്തില്‍ തമിഴ്നാട് ജയിലുകളില്‍ സംവിധാനങ്ങള്‍ പരിമിതമാണ്. പലപ്പോഴും ജയിലുകളില്‍ കൂട്ടമായി ഭക്ഷണവും കുളിയും പണികളും എടുക്കുന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ പടരാറുള്ളത് ഒഴിവാക്കാനുമാണ് നിലവിലെ നടപടി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല ജയിലുകളും അവയുടെ ശേഷിക്കപ്പുറമാണ് കുറ്റവാളികള്‍ നിറഞ്ഞിരിക്കുന്നത്. പ്രാദേശിക തലത്തിലെ ചെറിയ കേസ്സുകളിലെ പ്രതികളെയാണ് വിട്ടയച്ചതെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: