തിരുവനന്തപുരം: കൊറാണയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങല്‍ നിലവില്‍ വന്നു.ഉത്സവങ്ങളെല്ലാം ചടങ്ങുകളില്‍ ഒതുക്കി.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ചടങ്ങുകള്‍ മതില്‍ക്കെട്ടിനകത്ത് മാത്രമാവും. ആന എഴുന്നള്ളിപ്പ് ഒഴിവാക്കി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്നില്ല. പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. കാടാമ്പുഴ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തിവച്ചു. കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കെ രാമവര്‍മ അഭ്യര്‍ത്ഥിച്ചു.
ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ഈ മാസം 28ന് നടതുറക്കുമെങ്കിലും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. ഏപ്രില്‍ എട്ടിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം വിലക്കി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവേശനം നിര്‍ത്തി. പൈങ്കുനി ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കരസേനയുടെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പാങ്ങോട് ഹനുമാന്‍ ക്ഷേത്രത്തിലും ശനിയാഴ്ച മുതല്‍ പ്രവേശനം നിര്‍ത്തി.
കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും നിര്‍ത്തി.
















