ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കാനഡ അതിര്‍ത്തി നേരത്തെ തന്നെ അടച്ചിരുന്നു.
അതേസമയം, യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ 275 ആയി. ആകെ രോഗബാധിതര്‍ 19,773. കഴിഞ്ഞ 24 മണിക്കൂറിനിടെ 390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ അപ്രധാന ബിസിനസ് സ്ഥാപനങ്ങളും ഞായറാഴ്ച രാത്രിയോടെ അടയ്ക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്യൂ ക്വോമോ ഉത്തരവിട്ടു.
വൈറസിനെതിരായ പോരാട്ടം അമേരിക്കക്കാരെ ആഴ്ചകളോളം വീട്ടിലിരുത്തുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി മുന്നറിയിപ്പു നല്കി. കൊറോണ വൈറസ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ ഫലപ്രദമാകുമെന്ന ട്രംപിന്റെ അഭിപ്രായത്തോടും ഡോ. ഫൗസി വിയോജിപ്പ് പ്രകടിപ്പിച്ചു. ട്രംപിന്റെ പുതിയ യാത്രാനിയന്ത്രണങ്ങളും, ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും യുഎസ് ഓഹരി വിപണി കുത്തനെ ഇടിയാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: