Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

‘കര്‍ണാടക സര്‍ക്കാരും ആശുപത്രി ജീവനക്കാരും ദൈവത്തെ പോലെ; കഴിഞ്ഞ് പോയത് പേടിപ്പെടുത്തുന്ന ദിനങ്ങള്‍’; കൊറോണ രോഗം ഭേദമായ ടെക്കിയുടെ ഭാര്യ പറയുന്നു…

മാര്‍ച്ച് ആദ്യ ആഴ്ചയാണ് അദ്ദേഹം വിദേശത്തു നിന്ന് മടങ്ങി എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു. തിരികെ വന്നതിന്റെ അടുത്ത ദിവസം ജലദോഷം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. ഫോണ്‍ വിളിച്ചതിനു തൊട്ടുപിന്നാലെ ഒരു ആംബുലന്‍സ് എത്തി ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. രാജീവ്ഗാന്ധി ആശുപത്രിയില്‍ ഐസൊലൈഷന്‍ സംവിധാനത്തിലേക്ക് ഭര്‍ത്താവിനെ മാറ്റി. ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമായിരുന്നു അകത്തേക്ക് പ്രവേശിച്ചിരുന്നത്. പുസ്തക വായന ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കുറച്ചു പുസ്തകങ്ങള്‍ എടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിനു രോഗം സ്ഥിരീകരിച്ചതോടെ താനുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മകന്‍, മകള്‍, ഭര്‍തൃമാതാവ് എല്ലാവും സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 09:54 am IST
in Health

ബെംഗളൂരു: ഒരു സര്‍ക്കാരില്‍ നിന്ന് ഇത്രയും സഹായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, അവര്‍ രാവും പകലും ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു, കര്‍ണാടക സര്‍ക്കാരും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീ ചെസ്റ്റ് ഡിസീസിലെ ഡോക്ടര്‍മാരും നേഴ്സുമാരും ദൈവത്തെ പോലെയാണെന്ന് സംസ്ഥാനത്ത് കൊറോണ രോഗം ഭേദമായ ഡെല്‍ ജീവനക്കാരന്റെ ഭാര്യ.  ഭര്‍ത്താവിന് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ പേടിപ്പെടുത്തുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് അവര്‍ പറഞ്ഞു. എത്രയും വേഗം ഭര്‍ത്താവ് വീട്ടിലേക്ക് തിരികെ എത്താന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍.  

മാര്‍ച്ച് ആദ്യ ആഴ്ചയാണ് അദ്ദേഹം വിദേശത്തു നിന്ന് മടങ്ങി എത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു. തിരികെ വന്നതിന്റെ അടുത്ത ദിവസം ജലദോഷം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. ഫോണ്‍ വിളിച്ചതിനു തൊട്ടുപിന്നാലെ ഒരു ആംബുലന്‍സ് എത്തി ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. രാജീവ്ഗാന്ധി ആശുപത്രിയില്‍ ഐസൊലൈഷന്‍ സംവിധാനത്തിലേക്ക് ഭര്‍ത്താവിനെ മാറ്റി. ഡോക്ടര്‍മാരും നേഴ്സുമാരും മാത്രമായിരുന്നു  അകത്തേക്ക് പ്രവേശിച്ചിരുന്നത്. പുസ്തക വായന ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കുറച്ചു പുസ്തകങ്ങള്‍ എടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഭര്‍ത്താവിനു രോഗം സ്ഥിരീകരിച്ചതോടെ താനുള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മകന്‍, മകള്‍, ഭര്‍തൃമാതാവ് എല്ലാവും സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു.  

അത്യാവശ്യ സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങി. പണം അടച്ചു വാങ്ങിയിരുന്നതിനാല്‍ അവര്‍ ഗേറ്റില്‍വച്ചിട്ടു മടങ്ങും. തന്റെ സഹോദരന്റെ ഫാമിലി, അവര്‍ നേരിട്ട് ഞങ്ങളുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടില്ലെങ്കില്‍ പോലും സ്വയം ഐസൊലേഷനില്‍ കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസിലായിരുന്നു മകള്‍. പുറത്തേക്ക് പോകാന്‍ അനുവാദമില്ലാത്തതിനാല്‍ മകള്‍ക്ക് പിയുസി പരീക്ഷ എഴുതാന്‍ സാധിക്കില്ലന്ന് ഭയന്നു. പരീക്ഷ എഴുതാന്‍ പറ്റില്ലെന്ന വിഷമത്തില്‍ മകള്‍ മാനസികമായി തകര്‍ന്നു.  

ഈസമയം ഞാന്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടു. അവര്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി തന്നു. അസുഖത്തെ നേരിടാന്‍ ഭര്‍ത്താവിനെ മാനസികമായി തയ്യാറാക്കാന്‍ ഒരു കൗണ്‍സിലറെ നിയോഗിച്ചു. എല്ലാ ദിവസവും ഭര്‍ത്താവിന്റെ ആരോഗ്യ നില കൗണ്‍സിലര്‍ ഫോണിലൂടെ തന്നെ അറിയിച്ചു.  സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചിരുന്നത്. പക്ഷെ അവര്‍ രാവും പകലും ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ നിര്‍ണായക സമയത്ത് ഞങ്ങളുടെ കുടുംബത്തെ സഹായിച്ച സര്‍ക്കാര്‍ ദൈവത്തെ പോലെയാണെന്ന് അവര്‍ പറഞ്ഞു.  

ഇതോടൊപ്പം ഡോക്ടര്‍മാരും നഴ്സുമാരുടെയും കഠിനാധ്വാനം വിലമതിക്കാനാവാകാത്തതാണ്. എല്ലാദിവസവും രാവിലെ ഭര്‍ത്താവിന്റെ പനി ഉയരുന്നു. ഡോക്ടരും നേഴ്സുമാരും അദ്ദേഹത്തിനൊപ്പം നിന്നു പരിചരിച്ചു. അദ്ദേഹം ജോലി ചെയ്ത ഐടി കമ്പനിയുടെ പിന്തുണയും ധൈര്യം തന്നു. സസ്യാഹാരിയും വീട്ടിലെ ഭക്ഷണവും ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തോട് താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള അനുവാദം ഡോക്ടര്‍ നല്‍കി. മൂന്നു നേരെ ഭക്ഷണം ആശുപത്രിയില്‍ എത്തിക്കുന്നത് ഒരു ചോദ്യ ചിഹ്നമായി. വീട്ടിലെ മറ്റെല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും പുറത്തേക്കു പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല.  

ഇതോടെ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ടു. അവര്‍ എല്ലാദിവസവും കാറയച്ചു. മൂന്നു നേരം ഭക്ഷണം തയ്യാറാക്കി ഗേറ്റില്‍കൊണ്ടു വയ്‌ക്കും. കാര്‍ ഡ്രൈവര്‍ അത് ആശുപത്രിയില്‍ എത്തിക്കും.  

ക്വാറന്റൈന്‍ സമയത്ത് വീട്ടില്‍ പാചകവും ശുചീകരണവും നടത്തി. മാര്‍ച്ച് 25ന് ക്വാറന്റൈന്‍ പൂര്‍ത്തിയാകും. പക്ഷെ അടുത്ത 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.  

ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സഹായം സര്‍ക്കാരില്‍ നിന്ന് ലഭിച്ചതില്‍ വളരെ സന്തോഷത്തിലാണ്. ഇപ്പോള്‍ ഭര്‍ത്താവിന് അസുഖം ഭേദമായി. തുടര്‍ പരിശോധന ഫലങ്ങളെല്ലാം നെഗറ്റിവായി അദ്ദേഹം എത്രയും വേഗം വീട്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് കുടുംബമെന്നും അവര്‍ പറഞ്ഞു.

Tags: കര്‍ണ്ണാടകcovidCoronacoronavirusbs yediyurappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.