കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അറുപത് വയസ് പിന്നിട്ട് ദിവസക്കൂലിക്കാരെ കൂട്ടത്തോടെ ഒഴിവാക്കി പുതിയ ആളുകളെ ജോലിക്ക് കയറ്റുന്നു. പരിചാരകന്, മാലക്കെട്ടുന്നയാള്, അന്തിത്തിരിയന്, കഴകകാരന്, അറ്റന്‍ഡര്‍, പ്യൂണ്‍, മൈക്ക് ഓപ്പറേറ്റര്‍, സെക്യൂറിറ്റി, കംഫര്‍ട്ട് സ്റ്റേഷന്, ചെരുപ്പ് സൂഷിക്കല്‍ കൗണ്ടര്‍ എന്നിവിടങ്ങളിലെ ദിവസ വേതനക്കാരെയാണ് പിരിച്ചുവിടുന്നത്.
കാലാകാലങ്ങളില്‍ മാറി വരുന്ന ഭരണസമിതിക്കാര് ജോലിക്ക് കയറ്റിയവരാണ് ഇവര്‍. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നാനൂറോളം പ്രധാന ക്ഷേത്രങ്ങളിലായി ആയിരത്തിലധികം പേരെ ഇത്തരത്തില്‍ ഒഴിവാക്കുന്നു. ഈ തസ്തികകളിലേക്ക് സിപിഎം, സിപിഐക്കാരെയാണ് ഇപ്പോള്‍ തിരുകിക്കയറ്റുന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അറിയാതെയാണ് നിയമനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: