ന്യൂയോര്‍ക്ക് അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് മെയ് മാസത്തോടെ ഒന്നര ലക്ഷത്തോളം, സ്ഥിരതാല്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നതെന്ന് വക്താവ് പറഞ്ഞു.
അമേരിക്കയില്‍ വ്യവസായവാണിജ്യ രംഗത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവരെ വാള്‍മാര്‍ട്ട് താല്കാലിക ജോലി നല്കി സംരക്ഷിക്കും. മാത്രമല്ല ഇപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് എക്സ്ട്രാ മണി ഉണ്ടാക്കുന്നതിനുള്ള അവസരം വാള്‍മാര്‍ട്ട് നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.
യു.എസ്സില്‍ മാത്രം 1.5 മില്ല്യണ്‍ ജീവനക്കാരാണ് വാള്‍മാര്‍ട്ടിനുള്ളത്. ഇതില്‍ സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളറും, താല്കാലിക ജീവനക്കാര്‍ക്ക് 150 ഡോളറും അടിയന്തിര ബോണസ്സായി നല്‍കും. ഇതിലേക്ക് 550 മില്ല്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
കൊറോണ വൈറസ്സിനെ തുടര്‍ന്ന് തൊഴില്‍ മേഖല സ്തംഭനാവസ്ഥയില്‍ എത്തി നില്ക്കുമ്പോള്, കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള വാള്‍മാര്‍ട്ടിന്റെ തീരുമാനം പരക്കെ സ്വഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ വാള്‍മാര്‍ട്ടിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: