Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എനിക്ക് കോറോണ ബാധയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പടരണം’; കാസര്‍ഗോഡുക്കാരന്‍ വൈറസ് പടര്‍ത്തിയത് മനപൂര്‍വ്വം; ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വൈറസ് രോഗം മനപൂര്‍വ്വം പരത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നും സംഭാഷണത്തിലൂടെ വ്യക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 10:35 pm IST
in Kerala

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കൊറോണ രോഗി അറിഞ്ഞുകൊണ്ട് രോഗം പടര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വൈറസ് രോഗം മനപൂര്‍വ്വം പരത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നും സംഭാഷണത്തിലൂടെ വ്യക്തമാണ്. സിപിഎമ്മിന്റെ അധീനതയിലുള്ള കൈരളി ടിവിയാണ് ഈ ഫോണ്‍സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.  

കെറോണ രോഗബാധിതനായ ഇയാളുടെ ജോലി ഗള്‍ഫില്‍ നിന്ന് ടാക്സ് വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍ക്കുന്നതാണ്. സ്വര്‍ണം, മൊബൈല്‍ എന്നിവയുടെ കള്ളക്കടത്താണ് ഇയാള്‍ നടത്തുന്നതെന്നും ഫോണ്‍സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.  

അതേസമയം, ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാവാതെ ജില്ലാ ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്.  വിമാനത്തില്‍ വന്നിറങ്ങിയ ശേഷം എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു എന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറയാന്‍ തയാറായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ മലപ്പുറത്തുനിന്നും കോഴിക്കോട്ടും കാസര്‍കോട്ടേക്കുള്ള വഴിയിലും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.  

എരിയാല്‍ സ്വദേശിയായ 47കാരന്‍ ദുബായില്‍ നിന്ന് കഴിഞ്ഞ 11ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ഒരു ദിവസം കോഴിക്കോട്ട് തങ്ങിയിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയിടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ഇയാള്‍ മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് പോയത്. വിവരങ്ങള്‍ക്ക് മറച്ചുവെയ്‌ക്കുന്നതിനാല്‍ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.  

വിവരങ്ങള്‍ മറച്ചു വെച്ചതിനാലും നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോട്കാരനായ ഇയാള്‍ കോഴിക്കോട്, മംഗലാപുരം  എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്.  

കോവിഡ് ബാധിതനായ ഇയാളുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കി.  യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ മറച്ചുവച്ചു. യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിള്‍ പരിശോധിച്ചതും ഇയാള്‍ വെളിപ്പെടുത്തിയില്ലെന്നും കളക്ടര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ വഴി ഇയാള്‍ നിരന്തരം വന്നു പോകുന്നതുവഴിയുളള പരിചയം മുതലെടുത്താണ് ഇയാള്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. ഇയാളുടെ പേരില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലോ വിദേശത്തോ കേസുകളുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.  

വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലഘിച്ചാണ് ഇയാള്‍ യാത്ര ചെയ്തതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും.

ദുബായില്‍ നിന്നെത്തി 5 ദിവസത്തിനുശേഷമാണ് ഇയാളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയത്.എന്നാല്‍ പല വിവരങ്ങളും പുറത്തുപറയാന്‍ ഇയാള്‍ തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

Tags: kasargodkozhikodekaripur international airportcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.