ലക്നൗ: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങുമായി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് പ്രതിദിനം സര്‍ക്കാര്‍ 1000 രൂപ നല്‍കും. കൊറോണ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ സാധാരണ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് യുപി സര്‍ക്കാരിന്റെ ഈ നടപടി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്. സംസ്ഥാന തൊഴില്‍ വകുപ്പ് മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ കണക്കുകള്‍ക്ക് അനുസരിച്ച് 25 ലക്ഷം തൊഴിലാളികള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 20 ലക്ഷത്തോളം നിര്‍മ്മാണ തൊഴിലാളികളും 5 ലക്ഷം മറ്റു കൂലിപ്പണിക്കാരുമാണ്.
മാര്‍ച്ച് അഞ്ചിന് ഗാസിയാബാദിലാണ് ഉത്തര്‍പ്രദേശില്‍ ആദ്യമായി കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഇരുപത്തിമൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങള് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: