മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി, നാളി മുതല്‍ 29 വരെയുള്ള എല്ലാ സര്‍വ്വീസുകള്‍ക്കും ഈ നിയന്ത്രണം കൊണ്ടുവരും.
ഇതു പ്രകാരം നാളെ രാവിലെ 5.30 മുതല്‍ കോഴിക്കോട്ടേക്കും, അവിടന്ന് തിരിച്ചും അന്താരാഷ്ട്ര സര്‍വ്വീസുകളൊന്നും ഉണ്ടാകില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം അനുസരിച്ചാണ് ഈ നടപടി.
അതേസമയം വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് പ്രാദേശികസമയം പുലര്‍ച്ചെ 2.15 മസ്കറ്റില്‍ നിന്നു പുറപ്പെടുന്ന ഒമാന്‍ എയറിന്റെ വിമാനം രാവിലെ 7.10ന് കോഴിക്കോട്ടെത്തുന്നതാണ്. ഇത് 8.10ന് തിരികെ മസ്കറ്റിലേക്ക് പറക്കും. 10.20ന് അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനുശേഷം കോഴിക്കോട് നിന്ന് അന്താരാഷ്ട്ര സര്‍വ്വീസുകളൊന്നും ഉണ്ടാകില്ല. എന്നാല്‍ ഒമാന്‍ പൗരന്മാര്ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മാത്രമേ ഈ വിമാനത്തില്‍ യാത്ര അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: