പത്തനംതിട്ട: കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ മൂന്ന് പേര്‍കൂടി ഐസൊലേഷനില്‍ പ്രവേശിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്നും നാട്ടിലേക്ക് എത്തിയതാണ്. ഇതോടെ ജില്ലയിലെ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 17ലേക്കെത്തി.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 12 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കടുത്തതാക്കി. അതേസമയം കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും ജില്ലാ ഭരണകൂടം നല്കിയ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കാസര്‍ഗോഡ് കാസര്‍കോട് കുഡ്ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പോലീസ് കേസെടുത്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ഇയാള്‍ കൂടുതല്‍ ആളുകളുമായി അടുത്തിടപഴകിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ ശരിയായ വിവരങ്ങള്‍ നല്‍കാതെ കള്ളം പറഞ്ഞെന്നും ഇത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളാ അതിര്‍ത്തികളും അടച്ചിടുകയാണ്. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക. കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല. വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: