കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്ന അനവധി പ്രമുഖര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ സംഗീതജ്ഞന് റസൂല്‍ പൂക്കുട്ടി മലയാളികളെ പരാമര്‍ശിച്ചുകൊണ്ട് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
”പ്രിയപ്പെട്ട പ്രധാനമന്ത്രി, മലയാളികള്‍ക്ക് ജനതാ കര്ഫ്യവിനെ കുറിച്ചുപറഞ്ഞാല്‍ മനസ്സിലാകില്ല. അവരോട് തിങ്കളാഴ്ച അവിടെ ഹര്‍ത്താല്‍ ആണെന്നു പറയൂ… അവര്‍ ആവശ്യത്തിന് മദ്യം ശേഖരിക്കട്ടെ” എന്നായിരുന്നു പരിഹാസം നിറഞ്ഞ പൂക്കുട്ടിയുടെ ട്വീറ്റ്. മലയാളികളെ ട്രോളി പ്രമുഖനായ ഒരു മലയാളി തന്നെ ചെയ്ത രസകരമായ ട്വീറ്റിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കൊറോണ വ്യാപനത്തിനെ തടയാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ കേരളത്തില്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയം കലര്‍ന്ന പ്രചരണത്തിനെ വിമര്‍ശിച്ചായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ജനതാ കര്‍ഫ്യുവിനെ സ്വീകരിക്കുമ്പോഴും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ റിയാസിനെപ്പോലുള്ളവര്‍ കേരളത്തില്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: