സിനിമാ നടി അമല പോള്‍ വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദര് സിംഗാണ് വരന്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര് ഇവര്‍ക്ക് വിവാഹാശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. അടുത്തിടെ അമല നല്കിയ അഭിമുഖത്തിലും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.
നിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ഉപേക്ഷിച്ചെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ ആ സുഹൃത്ത് ആരാണെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ അമലയും ഭവ്നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന് വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: