തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി ഇന്ന് റദ്ദാക്കി. നേരത്തെ ജനശതാബ്ദി അടക്കമുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഈ മാസം 30 വരെയാണ് സർവീസ് നിർത്തിവച്ചത്.
മഡ്ഗാവ്-എറണാകുളം(10215) എക്സ്പ്രസ് മാര്‍ച്ച് 22,29 തീയതികളില്‍ റദ്ദാക്കി
എറണാകുളം-മഡ്ഗാവ്(10216) എക്സ്പ്രസ് മാര്‍ച്ച് 23, 30 തീയതികളില്‍ റദ്ദാക്കി
താംബരം-നാഗര്‍കോവില്‍(06005) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8, 15 തിയതികളില്‍ റദ്ദാക്കി.
നാഗര്‍കോവില്‍- താംബരം(06006) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16 തിയതികളില്‍ റദ്ദാക്കി.
എറണാകുളം- വേളാങ്കണ്ണി(06015) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 4,11, 18 തിയതികളില്‍ റദ്ദാക്കി.
വേളാങ്കണ്ണി-എറണാകുളം (06016) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,12, 19 തിയതികളില്‍ റദ്ദാക്കി.
എറണാകുളം-രാമേശ്വരം(06045) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16 തിയതികളില്‍ റദ്ദാക്കി.
രാമേശ്വരം- എറണാകുളം(06046) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 10, 17 തിയതികളില്‍ റദ്ദാക്കി.
തിരുവനന്തപുരം- ചെന്നൈ(06048) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8,15 തിയതികളില്‍ റദ്ദാക്കി.
ചെന്നൈ- തിരുവനന്തപുരം സുവിധ സ്പെഷല്‍ (82633) ഏപ്രില്‍ ഒമ്ബതിലെ സര്‍വീസ് റദ്ദാക്കി.
ചെന്നൈ- തിരുവനന്തപുരം (06047) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 16ലെ സര്‍വീസ് റദ്ദാക്കി.
നാഗര്‍കോവില്‍-താംബരം(06064) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,19 തിയതികളില്‍ റദ്ദാക്കി.
നാഗര്‍കോവില്‍- താംബരം(82624) സുവിധ സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 12ന് സര്‍വീസ് റദ്ദാക്കി.
താംബരം- നാഗര്‍കോവില്‍ (06063) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 6,13,20 തിയതികളില്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: