തിരുവനന്തപുരം: കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യയുടെ നിര്‍ണായക ചുവടുവെയ്‌പ്പിനെ തുരങ്കംവെയ്‌ക്കുന്ന പ്രചരണവുമായി ‘ഫേസ്ബുക്ക് ഡോക്ടര്‍’ ഷിംന അസീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്ന ജനതാ കര്‍ഫ്യൂവിനെതിരെയാണ് ഇവര്‍ ഫേസ്ബുക്കിലൂടെ ംഗത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 22ന് രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ രാജ്യത്തെ എല്ലാ പൗരന്മാരെല്ലാം അവരവരുടെ വീടുകളില്‍ കഴിയണമെന്ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും എല്ലാവര്‍ക്കും കൊറോണ വൈറസിന്റെ വ്യാപ്തി മനസിലാക്കുന്നതിനും വേണ്ടിയാണ് അദേഹം ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്. രണ്ടു മാസമായി നമുക്കും കൊറോണയ്‌ക്കും ഇടയില്‍ വന്‍മതില്‍ തീര്‍ത്ത് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. നമുക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് 5 മണിക്ക് എല്ലാവരും അവരവരുടെ വീടിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് മണിമുഴക്കിയോ കൈകള്‍ കൊട്ടിയോ നന്ദി പ്രകടിപ്പിക്കാം. എല്ലാവരും കൊറോണ വൈറസിനെതിരായ യുദ്ധത്തിലേക്ക് കടക്കണം. നമുക്ക് ജയിക്കണം. മനുഷ്യ സമൂഹത്തിന് വിജയിച്ചേ പറ്റൂ. ഇന്ത്യക്കും ഈ പ്രതിസന്ധിയില്‍ വിജയിച്ചു കാണിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവരും പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് ഇന്നലെ രാത്രി എട്ടു മണിക്ക് രാജ്യത്തോടായുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, ഇതില്‍ അസഹിഷ്ണുതയായ ഷിംന അസീസ് ഈ ആഹ്വാനത്തിനെതിരെ രംഗത്തുവരികയായിരുന്നു.
”മോഡിജിയുടെ ആഹ്വാനപ്രകാരം ആരെങ്കിലും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടിന് പുറത്ത് വന്ന് നിന്ന് അഞ്ച് മിനിറ്റ് കൈ കൊട്ടിയോ പ്ലേറ്റ് മുട്ടിയോ ആരോഗ്യപ്രവര്‍ത്തകയായ എന്നെ അഭിനന്ദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഓരോരുത്തരായി വന്ന് മുട്ടീട്ട് പോണം. പരസ്പരം ഒരു മീറ്റര്‍ അകലം വെച്ച് ക്യൂ പാലിച്ച് വേണം പിഞ്ഞാണം മുട്ടാനും തുടര്‍ന്ന് തിരിച്ച് പോകാനും. ദയവ് ചെയ്ത് ബഹളമുണ്ടാക്കി അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്.രാവിലെ 7 മുതല്‍ 9 വരെ നിങ്ങള്‍ നിര്‍ബന്ധമായും കുടുംബത്ത് തന്നെ ഇരുന്നോണം. കാരണം, ആ സൂചന കര്‍ഫ്യൂ സമയത്ത് റോഡ് മുഴുവന്‍ സമൂഹത്തില്‍ നിന്ന് ഇറങ്ങിയോടുന്ന കോവിഡ് 19 വൈറസുകള്‍ ട്രാഫിക് ജാം ഉണ്ടാക്കിയേക്കാം”
എന്നാണ് ഷിംന ഫേസ്ബുക്കില്‍ കുറിച്ചത്. ജനതാ കര്‍ഫ്യൂ എന്ന ആശയത്തെ തുരങ്കം വെയ്‌ക്കുന്നതിനാണ് ഇത്തരം ഒരു പ്രതികരണം ഷിംന നടത്തിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: