ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ കമല്‍ നാഥ് സര്‍ക്കാര്‍ രാജിവെച്ചു. ഉച്ചയ്ക്ക് ഒന്നിന് ഗവര്‍ണര്‍ക്ക് രാജികത്ത് നല്‍കുമെന്ന് അദേഹം അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി കമല്‍ നാഥ് രാജിവെച്ച് ഒഴിഞ്ഞത്.
22 എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് സംസ്ഥാന ഭരണം തന്നെ പ്രതിസന്ധിയിലാവുകയും ഭൂരിപക്ഷ പിന്തുണ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ന് അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. നിയമസഭയില്‍ എത്തുന്ന വിമത എംഎല്‍എമാര്‍ക്ക് കര്‍ണ്ണാടക, മധ്യപ്രദേശ് ഡിജിപിമാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ സമ്മര്‍ദ തന്ത്രം അവസാനിപ്പിച്ച് കമല്‍നാഥ് രാജിവെയ്ക്കുകയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സിന്ധ്യക്ക് പിന്നാലെ 16 എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇവരുടെ രാജി സ്പീക്കര്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. ഇതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് നിലവില്‍ 107 അംഗങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: