തിരുവനന്തപുരം: കോവിഡ് 19 മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി തിരുവനന്തപുരം, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ കൗണ്ടര്‍ മുഖാന്തരം പാസ്പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ നടത്താന്‍ കഴിയുന്നതല്ല. ആരോഗ്യവകുപ്പില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശ പ്രകാരമാണിത്.
അടിയന്തര അന്വേഷണങ്ങള്‍ ഇ-മെയില്‍ വഴിയോ ([email protected]) അല്ലെങ്കില്‍ ഫോണിലൂടെയോ (0471- 2470225, 0471- 2464562) നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: