വഡോദര: രവി വര്‍മ്മ വരച്ച വിശ്വാമിത്ര മഹര്‍ഷിയുടെ ചിത്രം ലേലത്തില്‍ വിറ്റു പോയി, അതും ആറരക്കോടി ( 8.6 ലക്ഷം ഡോളര്‍) രൂപയ്ക്ക്. ചിത്രങ്ങളും കരകൗശല വസ്തുക്കളും അടക്കം ലേലം ചെയ്യുന്ന സോത്ത്ബിയുടെ ഓണ്‍ലൈന്‍ ലേലത്തിലാണ് വിശ്വാമിത്ര മഹര്‍ഷി ധ്യാനത്തിലിരിക്കുന്ന എണ്ണച്ചായ ചിത്രം വിറ്റു പോയത്.
ഏഴു ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം ഡോളര്‍ വരെയുള്ള തുകയ്ക്കാണ് ലേലത്തില്‍ വച്ചിരുന്നത്. ചിത്രം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രവി വര്‍മ്മക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജര്‍മ്മന്‍ ചിത്രകാരന് ഫ്രിറ്റ്സ് സ്ളൈഷറുടെ സ്വകാര്യ ശേഖരത്തിലുള്ളതായിരുന്നു ഈ പെയിന്റിങ്ങ്. അത് ഡെന്മാര്ക്ക് സ്വദേശി മുന്‍പ് വാങ്ങിയിരുന്നു. രവി വര്‍മ്മയുടെ ‘ദമയന്തി’ പെയിന്റിങ്ങ് 2017ല്‍ 13 കോടി രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.
ഇന്ത്യയിലെ ആദ്യ ഒലിയോഗ്രഫി പ്രസ് സ്ഥാപിച്ചത് രാജാ രവി വര്‍മ്മയാണ്. മഹാരാഷ്ട്രയിലെ ലോണാവാലയില്‍. തന്റെ ചിത്രങ്ങളുടെ കോപ്പിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇവിടത്തെ ഉദ്യോഗസ്ഥനായിരുന്നു ചരിത്രകാരന് കൂടിയായ ഫ്രിറ്റ്സ് സ്ളൈഷര്. കളര്‍ ലിത്തോഗ്രഫി പെയിന്റിങ്ങില്‍ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെ ജര്‍മ്മനിയില്‍ നിന്ന് വരുത്തി ഇവിടെ നിയമിക്കുകയായിരുന്നു. 1903ല്‍ ഈ പ്രസ് രവി വര്‍മ്മ ഫ്രിറ്റ്സ് സ്ളൈഷര്ക്ക് വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: