ന്യൂദല്‍ഹി : നിര്‍ഭയ കേസ് വിചാരണയ്‌ക്ക് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനുനേരെ ആക്രമണ ശ്രമം. കേസില്‍ പ്രതികള്‍ക്കായുള്ള അവസാന ഹര്‍ജിയുടെ സമര്‍പ്പിച്ച് തള്ളിയതിന് പിന്നാലെ കോടതിക്ക് പുറത്തെത്തിയ എ.പി. സിങ്ങിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ചെന്നും, ഇയാളെ കോടതിയില്‍ കയറ്റരുതെന്നും ആക്രോശിച്ച് അഭിഭാഷകയായ സ്ത്രീ ആക്രമിക്കുകയായിരുന്നു. ചെരുപ്പൂരി അടിക്കാനുള്ള ശ്രമത്തിനിടെ മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്.
സ്ത്രീകള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെ ഇയാള്‍ സഹായിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരെ കോടതിയില്‍ കയറാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു. പ്രതികളുടെ മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. അതിനുശേഷം പുറത്തിറങ്ങവേയാണ് ഈ സംഭവം അരങ്ങേറിയത്.
അതേസമയം പ്രതികള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നും കോടതി. പ്രതികളുടെ മരണവാറന്റ് റദ്ദാക്കാന്‍ ഒന്നുംചെയ്യാനാകില്ലെന്നാണ് ഹര്‍ജി തള്ളിയപ്പോള്‍ ദല്‍ഹി ഹൈക്കോടതി അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിപ്പോള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി ജനക്കൂട്ടം അതിനെ സ്വാഗതം ചെയ്തിരുന്നു. വധശിക്ഷയെ അനുകൂലിച്ച് നിരവധി ആളുകളാണ് തിഹാര്‍ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റിയ വിവരം ഇവര്‍ കയ്യടിച്ച് സ്വീകരിച്ചു. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്‌ക്കാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: