ന്യൂദല്‍ഹി: വ്യോമസേനയ്ക്കു വേണ്ടി നവീകരിച്ച 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്കി. 37,000 കോടി രൂപയുടെ കരാറാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും വ്യോമസേനയുമായി ഒപ്പിടുക. അത്യാധുനിക ആയുധങ്ങളുള്ള മാര്‍ക്ക് ഒന്ന് എ വിമാനങ്ങളാണ് വാങ്ങുക.
വിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം ഇനി മന്ത്രിസഭയുടെ പ്രതിരോധകാര്യങ്ങള്ക്കുള്ള സമിതിയില്‍ വയ്ക്കും. ഈ സമിതിയാണ് അന്തിമാനുമതി നല്‍കണ്ടേത്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് കുതിപ്പുപകരുന്ന ഒന്നാണിതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുദ്ധസജ്ജമായ തേജസ് വിമാനത്തിന്റെ പറക്കല്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്നിരുന്നു. മൂന്നാം വര്‍ഷം മുതല്‍ വിമാനങ്ങള്‍ സേനയ്ക്ക് നല്കിത്തുടങ്ങും. ഇതുവരെയായി 16 തേജസ് വിമാനങ്ങളാണ് സൈന്യത്തിലുള്പ്പെടുത്തിയിട്ടുള്ളത്.
1300 കോടിയുടെ യുദ്ധോപകരണങ്ങള്‍
ഹോക്ക് പരിശീലന വിമാനങ്ങളുമായി ബന്ധപ്പെട്ട സിമുലേറ്ററുകള്‍ അടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ 1300 കോടിയുടെ കരാറിനും കൗണ്‍സില്‍ അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: