കോഴിക്കോട്: കേരളത്തിലെ എല്ലാ സ്‌കൂള്‍, സര്‍വകലാശാല പരീക്ഷകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അടിയന്തരമായി മാറ്റിവയ്‌ക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ആവശ്യപ്പെട്ടു. കൊറോണയുടെ സാഹചര്യത്തില്‍ ഏത് നിമിഷവും കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായേക്കാമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ കേരളത്തിലെ കുട്ടികള്‍ പരീക്ഷക്കായി കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനായി പരീക്ഷകള്‍ മാറ്റിവയ്‌ക്കണം.
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകള്‍ പൊതുപരീക്ഷകള്‍ അല്ലാതിരുന്നിട്ട് കൂടി നിര്‍ബന്ധമായി നടത്തുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്. അധ്യാപകരെയും കുട്ടികളെയും സര്‍ക്കാറിന്റെ പിടിവാശിയുടെ ബലിയാടുകളാക്കരുത്. ടെര്‍മിനല്‍ പരിക്ഷകള്‍ക്ക് പ്രാധാന്യമില്ല, മറിച്ച് നിരന്തര മൂല്യനിര്‍ണയമാണ് പ്രധാനമെന്ന് ആവര്‍ത്തിച്ച് പറയുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്രയും നിര്‍ണായക സാഹചര്യത്തില്‍ വാര്‍ഷിക പരിക്ഷകള്‍ നടത്തുന്നതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക