Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധ്യതയുടെ തലപ്പൊക്കത്ത് കേരളത്തിലെ ആനയുടമകള്‍

ഒരാനയ്‌ക്ക് കുറഞ്ഞത് മൂന്ന് ജീവനക്കാരുണ്ട്. പ്രധാനപ്പെട്ട രണ്ട് ചട്ടക്കാര്‍ക്ക് ഉത്സവത്തിന് ആനയെ കൊണ്ടുപോകുമ്പോള്‍ ഒരു ദിവസത്തിന് പ്രത്യേക അലവന്‍സായി രണ്ടായിരവും ആയിരത്തിയെണ്ണൂറും രൂപ ശരാശരി കൊടുക്കണം.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Mar 20, 2020, 10:19 am IST
in Kerala

മാവേലിക്കര: ശിവരാത്രിക്ക് ശേഷം ഏറെ തിരക്കുള്ള കാലത്ത് കൊറോണ ഭീതിയെ തുടര്‍ന്ന് ഉത്സവങ്ങള്‍ ഒഴിവാക്കിയതോടെ ഏറെ ദുരിതത്തിലാണ് കേരളത്തിലെ ആനയുടമകള്‍. മീനം തുടങ്ങിയാല്‍  ഇടവം പകുതിവരെ ഏറെ തിരക്കുള്ള കാലമായിരുന്നു. എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്തിരുന്ന എഴുന്നള്ളത്തെല്ലാം വേണ്ടെന്ന് വച്ചു. മീന ഭരണിയും വിഷു മഹോത്സവവും പത്താമുദയവും അടക്കമുള്ള ആട്ടവിശേഷങ്ങള്‍ പൊലിഞ്ഞതോടെ ബാധ്യതകളുടെ നടുവിലാണ് ഇവര്‍.  

ഒരാനയ്‌ക്ക് കുറഞ്ഞത് മൂന്ന് ജീവനക്കാരുണ്ട്. പ്രധാനപ്പെട്ട രണ്ട് ചട്ടക്കാര്‍ക്ക് ഉത്സവത്തിന് ആനയെ കൊണ്ടുപോകുമ്പോള്‍ ഒരു ദിവസത്തിന് പ്രത്യേക അലവന്‍സായി രണ്ടായിരവും ആയിരത്തിയെണ്ണൂറും രൂപ ശരാശരി കൊടുക്കണം. മറ്റ് ജോലിചെയ്യുന്നയാള്‍ക്ക് വേണം 1000. വാഹനം ആവശ്യം വന്നാല്‍ അതിന് വേറെയും കരുതണം. നാട്ടാന പരിപാലന ചട്ടം നിലവില്‍ വന്നതോടെ ആനയുടെ ആഹാരക്കാര്യം മുതലായവ നിരീക്ഷണത്തിലാണ്. സാധാരണ ആനയ്‌ക്ക് ഒരുദിവസത്തെ ആഹാരത്തിന് മാത്രം ഏകദേശം മൂവായിരം രൂപയിലധികം വേണ്ടിവരും. മരുന്നിനും  ദേഹ രക്ഷയ്‌ക്കും വേറെയും കരുതണം. അങ്ങനെ ശരാശരി ഒരാനയുടെ ആകെ ചെലവ് എണ്ണായിരം കടക്കും. ഇത് ഉടമകള്‍ തിരിച്ച് പിടിക്കുന്നത് ഉത്സവകാലത്തെ എഴുന്നള്ളിപ്പിലാണ്. പണ്ട് സീസണ്‍ കഴിഞ്ഞാല്‍ തടിപ്പണിക്ക് കൊണ്ട് പോകാമായിരുന്നു. നിലവിലെ നിയമ പ്രകാരം അതും സാധ്യമല്ല.

വനം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 521 ആണ്. ഇതില്‍ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ആനകളുള്ള ജില്ല തൃശ്ശൂരും കുറവുള്ളത് കണ്ണൂരുമാണ്. തിരുവനന്തപുരം-48, കൊല്ലം-61, പത്തനംതിട്ട-25, ആലപ്പുഴ-20, കോട്ടയം-64, ഇടുക്കി- 48, എറണാകുളം-23, തൃശൂര്‍-145, പാലക്കാട്- 55, മലപ്പുറം-7, കോഴിക്കോട്- 12, വയനാട്-10, കണ്ണൂര്‍-3. 

വലിയ തുകയ്‌ക്ക് ആനകളെ ഏക്കത്തിന് എടുത്തിരിക്കുന്ന ആനയുടമകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞിരിക്കുന്നത്. ഇവരില്‍ പലരും പണം കടംവാങ്ങിയും പണയം വെച്ചുമാണ്  ഇടപാട് നടത്തിയിരുന്നത്. ഉത്സവകാലം കോവിഡ് കവര്‍ന്നതോടെ പ്രതിസന്ധിയിലാണ് ഇവര്‍. തലപ്പൊക്കമുള്ള പ്രധാനിയായ ആന 2 കോടി രൂപ ഏക്കത്തിനാണ് തൃശൂര്‍ സ്വദേശി എടുത്തിരിക്കുന്നത്. ഇതിന് അടുപ്പിച്ചുള്ള തുകയ്‌ക്കാണ് മറ്റ് ഏക്കക്കാരും ആനകളെ എടുത്തിട്ടുള്ളത്.

Tags: crisisElephantCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Kerala

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Kerala

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനായി എത്തിച്ച ആന കൂട്ടത്തിലുള്ള ആനയെ കുത്തി

Kerala

കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാന് ദാരുണാന്ത്യം; കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.