Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് മാധ്യമങ്ങള്‍ എഴുതുന്നു… വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്, വണ്‍ വൈറസ്

എന്നാല്‍, പദ്ധതി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് വണ്‍ വൈറസ് എന്നായി എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നത്. സാമ്പത്തിക രംഗത്തെ പിന്നോട്ടുപോക്ക് പരിഹരിക്കാന്‍ ചൈനയുമായി സഹകരണം നല്ലതാണെന്നു കരുതിയ ഇറാനും ഇറ്റലിയും അനുഭവിക്കുന്നുവെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഓണ്‍ലൈന്‍ മാഗസിനായ ദി ഫെഡറലിസ്റ്റില്‍ ഹെലെന്‍ രാലിഗ് എഴുതിയ ലേഖനത്തില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 09:09 am IST
in World

ന്യൂദല്‍ഹി: കൊറോണ വ്യാപനത്തോടെ അമേരിക്കയും ചൈനയും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തില്‍. ചൈനയെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന അവസരമൊന്നും അമേരിക്ക നഷ്ടപ്പെടുത്തില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപു തന്നെ അതിനു നേതൃത്വവും നല്‍കുന്നു. കൊറോണയെ ചൈനീസ് വൈറസ് എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിളിച്ചത്. വൈറസ് പടര്‍ന്നതിനു പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും പറയുന്നു.

ചൈനയ്‌ക്കു പുറത്ത് വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയും ഇറാനും വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതിയുടെ ദുരിതം അനുഭവിക്കുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതിയത് പുതിയ വിവാദത്തിനു വഴിതുറന്നു. ചൈന മുന്‍കൈയെടുത്ത വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയും ഇറാനും ഒപ്പുവച്ചിരുന്നു. മൂന്നു രാജ്യങ്ങള്‍ക്കുമിടയ്‌ക്ക് നിരവധി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയായിരുന്നു ഇത്. തൊഴില്‍, അടിസ്ഥാന വികസനം, ഗതാഗതം തുടങ്ങി പല മേഖലകളിലും സഹകരണമാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ആവിഷ്‌കരിച്ചത്.

 എന്നാല്‍, പദ്ധതി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് വണ്‍ വൈറസ് എന്നായി എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നത്. സാമ്പത്തിക രംഗത്തെ പിന്നോട്ടുപോക്ക് പരിഹരിക്കാന്‍ ചൈനയുമായി സഹകരണം നല്ലതാണെന്നു കരുതിയ ഇറാനും ഇറ്റലിയും അനുഭവിക്കുന്നുവെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഓണ്‍ലൈന്‍ മാഗസിനായ ദി ഫെഡറലിസ്റ്റില്‍ ഹെലെന്‍ രാലിഗ് എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഇറാന്‍, ഇറ്റലി  ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത മണ്ടന്‍ തീരുമാനത്തിന് ഇന്ന് ആ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്നു എന്നാണ് ഹെലെന്‍ എഴുതുന്നത്. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടേയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ തള്ളിയാണ് കഴിഞ്ഞ വര്‍ഷം ഇറ്റലി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ധാരണയില്‍ ഒപ്പുവച്ചത്. ഈ പദ്ധതി അനുസരിച്ച് ഇറ്റലിയില്‍ ചൈന ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്ന ലോംബാര്‍ഡി നഗരത്തിലാണ് ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചത്. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് കരാര്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനായി ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും ഏറ്റവുമധികം എത്തുന്നതും ഈ നഗരത്തിലാണ്. ഇറ്റലിയിലെ കൊറോണ മരണത്തില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ലോംബാര്‍ഡിയിലാണ്. ഏപ്രില്‍ മൂന്നു വരെയെങ്കിലും ലോംബാര്‍ഡി തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയേണ്ടി വരുമെന്നും ഹെലെന്‍ രാലിഗിന്റെ ലേഖനത്തില്‍ പറയുന്നു.  

ഇറാനിലെ വൈറസ് ബാധ കൈവിട്ടു പോയതിനു പിന്നിലും ചൈനയാണെന്നാണ് ആരോഗ്യ നിരീക്ഷകര്‍ കരുതുന്നത്. ഒബിഒആര്‍ പദ്ധതി പ്രകാരം എത്തിയ ചൈനീസ് തൊഴിലാളികളില്‍ നിന്നോ ചൈനയിലേക്ക് യാത്ര ചെയ്ത ഇറാനിയന്‍ വ്യവസായികള്‍ വഴിയോ രോഗം പടര്‍ന്നുവെന്നാണ് വിലയിരുത്തല്‍.

Tags: chinaയുഎസ്covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.