ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ 168 തീവണ്ടികളിലെയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവര്ക്കും പണം തിരികെനല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനു പുറമെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം പോലും യാത്രക്കാരില്‍ നിന്ന് കൈപ്പറ്റില്ല. ഇതുവഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 450 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുക.
വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 168 തീവണ്ടികളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകളാണ് റദ്ദാക്കിയത്. മാര്‍ച്ച് 31 വരെയുള്ള സര്‍വ്വീസുകളാണ് നിലവില്‍ റദ്ദാക്കിയത്.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082) മാര്‍ച്ച് 20 മുതല്‍ 30 വരെ,
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) മാര്‍ച്ച് 21 മുതല്‍ 31 വരെ,
മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി (22609) മാര്‍ച്ച് 20 മുതല്‍ 31 വരെ,
മംഗലാപുരം-തിരുവനന്തപുരം മലബാര്‍ (16630 -മാര്‍ച്ച് 20 മുതല്‍ 31 വരെ,
തിരുവനന്തപുരം-മംഗലാപുരം മലബാര്‍ (16629) -മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ,
ലോക്മാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ് (12223)മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ,
എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224)മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്നു വരെ,
തിരുവനന്തപുരം-ചെന്നൈ വീക്കിലി (12698) മാര്‍ച്ച് 21, 28 തീയതികളിലെ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
ഇതിനുപുറമെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്സ്പ്രസ് (22207) തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് (22208) വേളാങ്കണ്ണി എറണാകുളം സ്പെഷ്യല്‍ ട്രെയിനുകള്‍ (06015,06016) എന്നിവയാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. തൊട്ടുപിന്നാലെ കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍, കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. ഗുരുവായൂര്‍- പുനലൂര്‍പാസഞ്ചര്‍ കൊല്ലം വരെയേ സര്‍വ്വീസ് നടത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: