മലേഷ്യ: കൊറോണ ഭീതി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മതത്തിന്റെ പേരില്‍ സാനിറ്റൈസറുകള്‍ ഇറക്കി തട്ടിപ്പ് വീരന്മാര്. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് സാനിറ്റൈസറുകളാണെന്നത് മുന്നില്‍ കണ്ടാണ് തട്ടിപ്പ്. ഇതിന് മതത്തിന്റെ നിറം കൂടി ചാര്ത്തിയാല് വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നതാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. ‘ഹലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സാനിറ്റൈസര്‍ ഇന്റര്‍നെറ്റിലൂടെയാണ് പ്രധാനമായും വിറ്റഴിക്കാന്‍ ശ്രമിച്ചത്.
മലേഷ്യയിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മലേഷ്യയില്‍ 61 ശതമാനത്തില്‍ അധികം പേരും ഇസ്ലാം മതവിശ്വാസികളാണ്. എന്നുവെച്ചാല്‍, ആല്‍ക്കഹോളിന്റെ ഉപഭോഗം മതനിയമപ്രകാരം നിഷിദ്ധമായിട്ടുള്ളവര്‍. അതോടെ സാനിറ്റൈസറിന്റെ കാര്യം വന്നപ്പോഴും അവരില്‍ പലര്‍ക്കും ആകെ സംശയമായി. 60 -70 % ആല്‍ക്കഹോള്‍ എന്ന് പച്ചക്കെഴുതി വെച്ചിട്ടുള്ള ഈ സാനിറ്റൈസര്‍ എങ്ങനെയാണ് ഉപയോഗിക്കുക? ഇത് ഹലാലാണോ? ജനങ്ങളുടെ ഈ ആശങ്ക മുതലെടുത്തുകൊണ്ടാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന ചില വീരന്മാര് പുതിയ തട്ടിപ്പും കൊണ്ട് ഇറങ്ങിയത്.
‘ഹലാല്‍’ ആല്‍ക്കഹോള്‍ ഫ്രീ സാനിറ്റൈസര്‍ എന്നതാണ് അവരുടെ ഓഫര്‍. 100 % ഹലാലാണ് ഈ ഉത്പന്നം, തികച്ചുംഇസ്ലാമികവും. 75 ശതമാനം വരുന്ന ഹൈ പ്യൂരിറ്റി എത്തനോള്‍ ചേര്‍ത്തുണ്ടാക്കിയ ഈ സാനിറ്റൈസര്‍ 60 മില്ലിക്ക് അവര്‍ ചാര്‍ജ്ജ് ചെയ്തത് 16 മലേഷ്യന്‍ റിങ്കിറ്റ് ആണ്. അതായത് നമ്മുടെ 250 രൂപയോളം. പലരും അതിനെ ‘മുസ്ലിം ഫ്രണ്ട്ലി’ എന്നൊക്കെ ടാഗ് ചെയ്തായിരുന്നു വില്‍പ്പന. ആറിരട്ടി വിലയ്ക്കായിരുന്നു വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: