തിരുവനന്തപുരം: ഹിന്ദു ധര്‍മ്മ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളുമായ ക്ഷേത്രങ്ങളെ വ്യവസായ വാണിജ്യ സ്ഥാപനമായി കണക്കാക്കി ട്രേഡ് യൂണിയന് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ക്ഷേത്ര ജീവനക്കാര്‍ക്ക് മതിയായ സേവന-വേതന വ്യവസ്ഥകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വരുമാനമനുസരിച്ച് ക്ഷേത്രങ്ങളെ തരംതിരിച്ചുള്ള പട്ടികയുണ്ടാക്കി ക്ഷേമനിധിയും വേതന വ്യവസ്ഥകളുമുണ്ടാക്കാന് നടപടി സ്വീകരിക്കണം. പല സ്വകാര്യ ദേവസ്വങ്ങളും നിത്യനിദാനത്തിന് ആവശ്യമായ വരുമാനം ലഭിക്കാത്തവയാണ്.
ഭക്തജനങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് അവ നിലനില്‍ക്കുന്നത്. ഭൂമി അന്യാധീനപ്പെട്ടതും വാര്ഷികാംശനത്തുക (ആന്വിറ്റി) നല്‍കാത്തതും മൂലം പല ക്ഷേത്രങ്ങളും സാമ്പത്തിക തകര്‍ച്ച നേരിടുന്നു. ന്യൂനപക്ഷ മതാരാധനാലയങ്ങള്‍ക്ക് പോലെയുള്ള പ്രത്യേക പാക്കേജ് സ്വകാര്യ ദേവസ്വങ്ങള്‍ക്ക് നല്കി പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: