ഇടുക്കി: ജില്ലയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വിവാദം അവസാനിക്കുന്നില്ല. ആരോഗ്യ മന്ത്രിയെ സിപിഎം
അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലൂടെ വാഴ്‌ത്തുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന വീഴ്ചകളാണ് വൈറസ് ബാധ പടരാന്‍ മുഖ്യകാരണമാകുന്നതെന്ന കാര്യം മനപ്പൂര്‍വം തിരസ്‌കരിക്കുകയാണ്.
ബ്രിട്ടീഷ് പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത് ഞായറാഴ്ച രാവിലെ മാത്രമാണെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
രാവിലെയാണ് വിവരം ലഭിച്ചതെന്നും ഉടന്‍ നടപടി എടുത്തെന്ന് ജില്ലാ കളക്ടര്‍, ദേവികുളം സബ് കളക്ടര്‍, ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അതേസമയം, മന്ത്രി പറഞ്ഞത് തലേന്ന് ഇക്കാര്യം സ്ഥിരീകരിക്കുകയും മറ്റുള്ളവര്‍ക്ക് വിവരം കൈമാറിയെന്നുമാണ്. ഇത് കൃത്യമായി കൈമാറുന്നതിലുണ്ടായ വീഴ്ചയാണ് രോഗി രക്ഷപ്പെടാന്‍ ഇടയാക്കിയത്.
ബ്രിട്ടീഷ് സഞ്ചാരികള്‍ ഉള്‍പ്പെടുന്ന 19 അംഗ സംഘത്തിലെ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറിലെ കെറ്റിഡിസിയുടെ ടീ കൗണ്ടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇത് മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വരെ എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: