തിരുവനന്തപുരം: കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനം മൂന്നാഴ്ചത്തേക്കു കൂടി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയിലേക്ക്. ഇന്നലെയും പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് വ്യാപനം വീണ്ടും ഉണ്ടായേക്കാം എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് കര്‍ശന നിയന്ത്രണം.
മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ഥന, ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാന, ക്ഷേത്രോത്സവങ്ങളിലെ പൊങ്കാല ഇവയ്ക്കെല്ലാം നിയന്ത്രണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ മാത്രമാക്കി ഇത്തരം ഉത്സവങ്ങളും പ്രാര്‍ഥനകളും പരിമിതപ്പെടുത്തണം. മത നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശമലയാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വരുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ഇവരെ പതിനാലു ദിവസത്തേക്ക് നിരീക്ഷിക്കണം. ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നതിനാല്‍ അവധിയിലായ എല്ലാ ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി രൂക്ഷമായാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നാല്‍ മതിയെന്ന തീരുമാനവും എടുത്തേക്കും.
അതിര്‍ത്തിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പരിശോധന കര്‍ശനമാക്കി. ക്ഷേത്ര ദര്‍ശനം ഉള്‍പ്പെടെ മാറ്റി വയ്ക്കണമെന്നും ഒഴിച്ചുകൂടാത്ത ആവശ്യങ്ങള്‍ ഉള്ളവര്‍ മാത്രം സംസ്ഥാനത്തേക്ക് വന്നാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊറോണ പ്രതിരോധത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി എസ്എസ്എല്‍സി, പ്ലസ് ടു മാറ്റമില്ല
ന്യൂദല്‍ഹി: സിബിഎസ്ഇ, സര്‍വകലാശാല പരീക്ഷകള്‍ 31 വരെ മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. സര്‍വകലാശാലകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും കേന്ദ്രം നി
ര്‍ദേശിച്ചിട്ടുണ്ട്. ജെഇഇ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കള്ള് ഷാപ്പ് ലേലം നാണക്കേടായി
കേരളം ഒറ്റക്കെട്ടായി കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പറയുമ്പോഴും നൂറ് കണക്കിന് പേരെ പങ്കെടുപ്പിച്ച് നടന്ന കള്ള് ഷാപ്പ് ലേലം സംസ്ഥാനത്തിന് നാണക്കേടായി. ദേശീയ മാധ്യമങ്ങള്‍ വരെ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. സുരക്ഷാക്കാര്യത്തിലും ഇന്നലെ വീഴ്ച സംഭവിച്ചു. ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു മുന്‍ പോലീസുകാരന് ചാടിപ്പോയി. ഇയാളെ പോലീസ് ക്യാമ്പിലെ സൊസൈറ്റിയില്‍ നിന്നും വീണ്ടും പിടികൂടി. കൊല്ലത്ത് നീരീക്ഷണത്തിലായിരുന്നു നഴ്സിന്റെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: