പാ. രഞ്ജിത്ത് തിരകഥയും സംവിധാനവും നിര്‍വഹിക്കുന്ന സാല്പേട്ട എന്ന സിനിമയ്ക്കായി അടിമുടി മാറി നടന് ആര്യ. ചിത്രത്തില്‍ ബോക്സറായിട്ടാണ് ആര്യ എത്തുന്നത്. മദ്രാസിപ്പട്ടണം, കടമ്പന്‍ എന്നീ ചിത്രങ്ങള്‍ ശാരീരിക അഭ്യാസങ്ങളും മെയ്വഴക്കവും വേണ്ട ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സാല്പേട്ടയിലെ ആര്യയുടെ ശരീര ഭാഷ.
ഏഴ് മാസത്തോളം പരിശീലനം, ദിവസേന ആറ് മണിക്കൂര്‍ വര്‍ക്ക് ഔട്ട് എന്നിവ സിനിമയ്ക്കായി വേണ്ടി വന്നു. കാര്‍ഡിയോ വ്യായാമം, ബോക്സിങ്, പതിവായി ജിമ്മില്‍ ചിലവഴിക്കുക തുടങ്ങീ മൂന്ന് വ്യായാമ ക്രമങ്ങളും സിനിമയുടെ ഫിറ്റ്നസിനായി ചെയ്യേണ്ടി വന്നെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
കാര്ഡിയോയ്ക്കായി രാവിലെ രണ്ട് മണിക്കൂറും ബോക്സിങിനായി ഒന്നര മണിക്കൂറും ജിമ്മിനായി രണ്ട് മണിക്കൂറുമാണ് ഒരു ദിവസത്തെ വ്യായാമ മുറമായി ആര്യ അനുവര്‍ത്തിച്ചത്. ഇതിനായി പ്രത്യേകം പരിശീലകരേയും നിയമിച്ചിരുന്നു.
ഇതിനോടകം തന്നെ ആര്യയുടെ സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആര്യയുടെ ബോഡി ബില്‍ഡിങിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: