തിരുവനന്തപുരം: കോറോണ ഭീതിപടര്ന്നതിനാല്്. കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര വ്യവസായ മേഖലയെ സഹായിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരികണമെന്ന്് ഭാരതീയ വ്യാപാരി വ്യവസായി സംഘം ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങള്‍ ,ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍, എന്നിവയെല്ലാം പിടിച്ചുനില്ക്കാന് പാടുപെടുകയാണ്്. നിരവധി പേര്‍ക്ക് തൊഴില്‍ എടുക്കാനാകാത്ത സാഹചര്യമാണ്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കണം. വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കണം. പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം. വ്യാപാരി വ്യവസായി സംഘം പ്രസിഡന്റ് വി സദാശിവന്, ജനറല്‍ സെക്രട്ടറിമാരായ ജി എസ് മണി, സി കെ ബാലകൃഷ്ണന് എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു
കൊറോണ ഭീഷണി മാറും വരെ വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഒഴിവാക്കണം. ജി എസ് ടി നികുതി അടയ്ക്കുന്നതിനു സാവകാശം നല്‍കണം. നികുതി അടവില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തല്ക്കാലം നിര്‍ത്തിവെക്കണം. ലൈസന്‍സ് പുതുക്കല്‍, തൊളില്കരം അടയക്കല്‍ എന്നിവയ്ക്കും കാലാവധി നീട്ടണം. വ്യാപാരി വ്യവസായി സംഘം അവശ്യപ്പെട്ടു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: