ലണ്ടന്‍: വൈറസ് വ്യാപനം തടയാനായില്ലെങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ 20 ലക്ഷം മനുഷ്യര്‍ മരണപ്പെടുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. രോഗം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടണില്‍ ഒടുങ്ങാന്‍ പോകുന്നത് അഞ്ചു ലക്ഷം ജീവനുകളാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ നയില്‍ ഫര്ഗുസണിന്റേയും സംഘത്തിന്റെയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
രോഗം പടര്‍ന്ന മേഖലകളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ലോകത്താകമാനം വന്‍ ജീവഹാനിയുണ്ടാക്കിയ സ്പാനിഷ് ഫഌവിന്റെ വിവരങ്ങളെ താരതമ്യപ്പെടുത്തിയാണ് കൊറോണ വരുത്താവുന്ന ആള്‍നാശത്തെ കുറിച്ചുള്ള കണക്കുകള്‍ ഗണിച്ചിരിക്കുന്നത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ അനുസരിച്ച് നിലവില്‍ അമേരിക്കയില്‍ 108 പേര് മരിച്ചു. 6,362 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടണില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കടന്നു. 1950 പേര് രോഗ ബാധിതരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: