തിരുവനന്തപുരം: സിഐടിയുവിനും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്, തൃപ്പുണ്ണിത്തുറ എംഎല്‍എ സ്വരാജ് എന്നിവര്‍ക്കുമെതിരെ മുത്തൂറ്റ് ജീവനക്കാര്‍. സിഐടിയു ഗുണ്ടകള്‍ തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് മുത്തൂറ്റ് ജീവനക്കാരുടെ അസോസിയേഷന് പറഞ്ഞു.
വനിതകള്‍ എന്ന പരിഗണപോലും നല്‍കാതെയാണ് പലപ്പോഴും സിഐടിയു ഗുണ്ടകള്‍ തൊഴിലാളികള്‍ക്ക് നേരെ അഴിഞ്ഞാടുന്നത്. സര്‍ക്കാരിന്റെ വ്യക്തമായ അറിവോടെയാണ് ഇതൊക്ക സംഭവിക്കുന്നതെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
മുത്തൂറ്റ് ബ്രാഞ്ച് തുറക്കാന്‍ പോലും സമ്മതിക്കുന്നില്ല. വനിതാ തൊഴിലാളികളെ അടക്കം ഇക്കൂട്ടര്‍ അക്രമിക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍പ്പോലും അവര്‍ കൂട്ടമായെത്തി മുത്തൂറ്റ് സ്ഥാപനങ്ങള്‍ അടപ്പിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
സമരം 77 ദിവസമായി തുടര്‍ന്നിട്ടും എന്തുകൊണ്ടാണ് ലേബര്‍ കോടതിയില്‍ റഫര്‍ ചെയ്യാന്‍ അധികാരികള്‍ തയ്യാറാകാത്തതെന്നും അസോസിയേഷന് ചോദിച്ചു. തൊഴില്‍ മന്ത്രി എംഎല്‍എ സ്വരാജ് എന്നിവരുടെ അറിവോടെയാണ് ഇതൊക്കെ അരങ്ങേറുന്നതെന്നു സംശയം നിലനില്‍ക്കുന്നതായും മുത്തൂറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: