കൊച്ചി: കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഉടന്‍തന്നെ ജില്ലാ ഭരണകൂടം നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതിവിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം എടുത്തു പറഞ്ഞായിരുന്നു സര്‍ക്കാര്‍ യുവതി പ്രവേശനത്തിനത്തിനായി ചുക്കാന്‍ പിടിച്ചത്. തിരുത്തല്‍ ഹര്‍ജി നല്കുന്നതുപോലും പരിഗണിച്ചിരുന്നില്ല. തിരുത്തല്‍ ഹര്‍ജി നല്കുന്നതില് നിന്നും ദേവസ്വം ബോര്‍ഡിനെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോതമംഗലം പള്ളിയുടെ ഭാഗം വന്നപ്പോള്‍ കോടതിവിധി ഉണ്ടായിട്ടും അത് നടപ്പാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കോടതിവിധി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖതകാട്ടി യാക്കോബായ സഭയുടെ പക്ഷംചേരുന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്.
കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് അഭിപ്രായം പറയാനുള്ള അധികാരം കോടതികള്‍ക്ക് ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 1934ലെ ഭരണഘടന അനുസരിച്ചാകണം കോതമംഗലം പള്ളിയുടെ ഭരണം നിര്‍വഹിക്കപ്പെടേണ്ടതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: