പഞ്ചാബ്: പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിക്കിടന്ന 170തോളം മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചു. പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി യിലെ 175 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന കേരള എബിവിപിയുടെ ആവശ്യം ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ബഹു. കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ജിയോട് ധരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കൃഷ്ണദാസ് ഫെയ്സ് ബുക്ക് ലൈവിലുടെ ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നു. കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടുവാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു പഞ്ചാബ് സെന്റ്രല്‍ യൂണിവേഴ്സിറ്റിയും അടച്ചിരുന്നു. തുടര്‍ന്ന് ഹോസ്റ്റലും അടച്ചതോടെ വിദ്യാര്‍ഥികള്‍ കുടുങ്ങുകയായിരുന്നു.
16-ാം തിയതി രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാമെന്ന് റെയില്‍വേയുടെ ഉറപ്പു കിട്ടുന്ന സമയം വരെ ആ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കേരള സര്‍ക്കാരോ,കേരളത്തില്‍ നിന്നുള്ള ഒരു എം പി യോ പോലും മുന്നോട്ടുവന്നിരുന്നില്ല. റെയില്‍വേയില്‍ നിന്ന് ഉറപ്പ് കിട്ടിയതിനുശേഷം പതിനേഴാം തീയതി സ്വന്തം ലെറ്റര്‍പാഡില്‍ അടൂര്‍ പ്രകാശ്, കെ സുധാകരന് തുടങ്ങിയ എംപിമാര്‍ കേന്ദ്രമന്ത്രിക്ക് ഞങ്ങള്‍ കത്തെഴുതിയിട്ടുണ്ടെന്ന അവകാശവാദവുമായി മുന്നോട്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: