Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

2020 അന്താരാഷ്‌ട്ര സസ്യാരോഗ്യ വര്‍ഷം

നാം ശ്വസിക്കുന്ന ശുദ്ധവായു, കഴിക്കുന്ന ഭക്ഷണം എന്നിവയുടെ ഉറവിടം സസ്യങ്ങളാണ്. എന്നാല്‍ സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി നാം ചിന്തിക്കാറില്ല

സി. ചന്ദ്രന്‍byസി. ചന്ദ്രന്‍
Mar 18, 2020, 11:35 am IST
inEnvironment

നാം ശ്വസിക്കുന്ന ശുദ്ധവായു, കഴിക്കുന്ന ഭക്ഷണം എന്നിവയുടെ ഉറവിടം സസ്യങ്ങളാണ്. എന്നാല്‍ സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി നാം ചിന്തിക്കാറില്ല. അങ്ങനെ ചിന്തിക്കാത്തത് മനുഷ്യരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം 40 ശതമാനം ഭക്ഷ്യവിളകള്‍ കീടബാധയാല്‍ പ്രതിവര്‍ഷം നശിക്കുന്നു. തന്മൂലം ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മതിയായ ഭക്ഷണം ലഭ്യമാകാതെ വരുന്നു. മാത്രമല്ല കാര്‍ഷികവൃത്തിയെ തന്നെ അത് അപകടപ്പെടുത്തുന്നു. ഗ്രാമീണരായ ജനലക്ഷങ്ങളുടെ ഏകവരുമാന മാര്‍ഗമായ കൃഷി നശിക്കുന്നതിലൂടെ അവരുടെ വരുമാനത്തിന്റെ ഉറവിടവും ഇല്ലാതാകുന്നു.

സസ്യാരോഗ്യം പല തരത്തിലുള്ള ഭീഷണികളാണ് നേരിടുന്നത്. കാലാവസ്ഥാ മാറ്റം, മനുഷ്യന്റെ പ്രവൃത്തികള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. മാത്രമല്ല വിവേചനരഹിതമായ കീടനിയന്ത്രണവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ജൈവവൈവിധ്യമെന്നത് മനുഷ്യനിര്‍മിതമല്ല. മറിച്ച് അത് പ്രകൃതിയുടെ സവിശേഷതയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും കോര്‍ത്തിണക്കുന്ന അതിബൃഹത്തായ ഒരു സംവിധാനമാണത്. ഈ ജൈവവൈവിധ്യമാണ് ജീവവായുവും ഭക്ഷണവും മനുഷ്യര്‍ക്ക് ഒരുക്കിത്തരുന്നത്. ഈ വൈവിധ്യത്തിലെ അതിലോലമായ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍.  എന്നാല്‍ അതേ മനുഷ്യന്‍ തന്നെ ജൈവവൈവിധ്യത്തെ വേണ്ടത്ര പരിഗണിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ജൈവവൈവിധ്യത്തിനുണ്ടാകുന്ന ശോഷണവും നാശവും കൃഷിയെ ബാധിക്കും. അതിലൂടെ ഭക്ഷ്യസുരക്ഷയേയും.

ഐക്യരാഷ്‌ട്രസഭ, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യകാര്‍ഷിക സംഘടന എന്നിവ ചേര്‍ന്നാണ് 2020 അന്താരാഷ്‌ട്ര സസ്യാരോഗ്യ വര്‍ഷമായി (കിലേൃ ിമശേീിമഹ ്യലമൃ ീള ുഹമി േവലമഹവേകഥജഒ) പ്രഖ്യാപിച്ചിട്ടുള്ളത്. സസ്യങ്ങളു ടെ ആരോഗ്യകരമായ നിലനി ല്‍പ്, സസ്യസംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷാചരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ‘സസ്യങ്ങളെ സംരക്ഷിക്കുക, ജീവിതം സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷാചരണത്തിന്റെ സന്ദേശം. സസ്യസംരക്ഷണത്തിലൂടെ വിശപ്പകറ്റാനും ദാരിദ്ര്യം കുറയ്‌ക്കാനും ഒപ്പം പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക പുരോഗതിയുടെ ഉത്തേജനവും ഇതിലൂടെ ലക്ഷ്യമാക്കുന്നു.

ഫിന്‍ലന്‍ഡാണ് ഈ വര്‍ഷാചരണത്തിന് 2015ല്‍ തന്നെ മുന്നിട്ടിറങ്ങിയത്. അന്താരാഷ്‌ട്ര സസ്യസംരക്ഷണ കണ്‍വന്‍ഷന് മുമ്പാകെ ഫിന്‍ലാന്‍ഡ് ഈ വിഷയം ശക്തമായി അവതരിപ്പിച്ചു. ഇതിനായി ഒരു കര്‍മപദ്ധതിയും അവതരിപ്പിച്ചു. 2017ല്‍ ഭക്ഷ്യകാര്‍ഷിക സംഘടന ഈ നിര്‍ദേശത്തിന്റെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടു. അതിനെ പിന്‍താങ്ങിക്കൊണ്ട് സംഘടന ഒരു പ്രമേയം പാസാക്കി.  

”സസ്യരോഗവാഹിനികളായ കീടങ്ങളും രോഗങ്ങളും പാസ്‌പോര്‍ട്ടുകള്‍ കൊണ്ടു നടക്കുകയോ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ സസ്യരോഗവ്യാപനം തടയാന്‍ രാജ്യാന്തര സഹകരണവും  കൂട്ടായ്‌മയും ആവശ്യമാണെ”ന്നും പ്രമേയം വ്യക്തമാക്കി.

Tags: 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.