നാം ശ്വസിക്കുന്ന ശുദ്ധവായു, കഴിക്കുന്ന ഭക്ഷണം എന്നിവയുടെ ഉറവിടം സസ്യങ്ങളാണ്. എന്നാല്‍ സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി നാം ചിന്തിക്കാറില്ല. അങ്ങനെ ചിന്തിക്കാത്തത് മനുഷ്യരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം 40 ശതമാനം ഭക്ഷ്യവിളകള്‍ കീടബാധയാല്‍ പ്രതിവര്‍ഷം നശിക്കുന്നു. തന്മൂലം ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മതിയായ ഭക്ഷണം ലഭ്യമാകാതെ വരുന്നു. മാത്രമല്ല കാര്‍ഷികവൃത്തിയെ തന്നെ അത് അപകടപ്പെടുത്തുന്നു. ഗ്രാമീണരായ ജനലക്ഷങ്ങളുടെ ഏകവരുമാന മാര്‍ഗമായ കൃഷി നശിക്കുന്നതിലൂടെ അവരുടെ വരുമാനത്തിന്റെ ഉറവിടവും ഇല്ലാതാകുന്നു.
സസ്യാരോഗ്യം പല തരത്തിലുള്ള ഭീഷണികളാണ് നേരിടുന്നത്. കാലാവസ്ഥാ മാറ്റം, മനുഷ്യന്റെ പ്രവൃത്തികള്‍, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. മാത്രമല്ല വിവേചനരഹിതമായ കീടനിയന്ത്രണവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
ജൈവവൈവിധ്യമെന്നത് മനുഷ്യനിര്‍മിതമല്ല. മറിച്ച് അത് പ്രകൃതിയുടെ സവിശേഷതയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും കോര്‍ത്തിണക്കുന്ന അതിബൃഹത്തായ ഒരു സംവിധാനമാണത്. ഈ ജൈവവൈവിധ്യമാണ് ജീവവായുവും ഭക്ഷണവും മനുഷ്യര്‍ക്ക് ഒരുക്കിത്തരുന്നത്. ഈ വൈവിധ്യത്തിലെ അതിലോലമായ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. എന്നാല്‍ അതേ മനുഷ്യന്‍ തന്നെ ജൈവവൈവിധ്യത്തെ വേണ്ടത്ര പരിഗണിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ജൈവവൈവിധ്യത്തിനുണ്ടാകുന്ന ശോഷണവും നാശവും കൃഷിയെ ബാധിക്കും. അതിലൂടെ ഭക്ഷ്യസുരക്ഷയേയും.
ഐക്യരാഷ്‌ട്രസഭ, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യകാര്‍ഷിക സംഘടന എന്നിവ ചേര്‍ന്നാണ് 2020 അന്താരാഷ്‌ട്ര സസ്യാരോഗ്യ വര്‍ഷമായി (കിലേൃ ിമശേീിമഹ ്യലമൃ ീള ുഹമി േവലമഹവേകഥജഒ) പ്രഖ്യാപിച്ചിട്ടുള്ളത്. സസ്യങ്ങളു ടെ ആരോഗ്യകരമായ നിലനി ല്‍പ്, സസ്യസംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷാചരണത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ‘സസ്യങ്ങളെ സംരക്ഷിക്കുക, ജീവിതം സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷാചരണത്തിന്റെ സന്ദേശം. സസ്യസംരക്ഷണത്തിലൂടെ വിശപ്പകറ്റാനും ദാരിദ്ര്യം കുറയ്‌ക്കാനും ഒപ്പം പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക പുരോഗതിയുടെ ഉത്തേജനവും ഇതിലൂടെ ലക്ഷ്യമാക്കുന്നു.
ഫിന്‍ലന്‍ഡാണ് ഈ വര്‍ഷാചരണത്തിന് 2015ല്‍ തന്നെ മുന്നിട്ടിറങ്ങിയത്. അന്താരാഷ്‌ട്ര സസ്യസംരക്ഷണ കണ്‍വന്‍ഷന് മുമ്പാകെ ഫിന്‍ലാന്‍ഡ് ഈ വിഷയം ശക്തമായി അവതരിപ്പിച്ചു. ഇതിനായി ഒരു കര്‍മപദ്ധതിയും അവതരിപ്പിച്ചു. 2017ല്‍ ഭക്ഷ്യകാര്‍ഷിക സംഘടന ഈ നിര്‍ദേശത്തിന്റെ അന്തഃസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടു. അതിനെ പിന്‍താങ്ങിക്കൊണ്ട് സംഘടന ഒരു പ്രമേയം പാസാക്കി.
”സസ്യരോഗവാഹിനികളായ കീടങ്ങളും രോഗങ്ങളും പാസ്‌പോര്‍ട്ടുകള്‍ കൊണ്ടു നടക്കുകയോ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ സസ്യരോഗവ്യാപനം തടയാന്‍ രാജ്യാന്തര സഹകരണവും കൂട്ടായ്മയും ആവശ്യമാണെ”ന്നും പ്രമേയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക